‘കക്കുകളി നാടകം കാണാതെയാണ് പലരും വിമർശിക്കുന്നത്’; എന്ത് സംഭവിച്ചാലും നാടകം ഉന്നയിച്ച ചോദ്യങ്ങൾ നിലനിൽക്കുമെന്ന് സംവിധായകൻ
കക്കുകളി നാടകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ജോബ് മഠത്തിൽ. നാടകത്തിൽ ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടത്തുന്നത് ഏത് ഭാഗത്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാടകം കാണാതെയാണ് പലരും ഇപ്പോഴും വിമർശിക്കുന്നത്.
പ്രദർശന വേദികളിൽ നാടകത്തെ ചേർത്തുപിടിക്കുന്നത് വിശ്വാസികളാണെന്ന് അദ്ദേഹം പറഞ്ഞു.
കക്കുകളി അടങ്ങിയ കഥാസമാഹാരത്തിന് 2019ൽ കെ.സി.ബി.സി അവാർഡ് നൽകിയിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നാടകത്തിന്റെ ഭാവിയിൽ ആശങ്കയുണ്ട്. എന്ത് സംഭവിച്ചാലും നാടകം ഉന്നയിച്ച ചോദ്യങ്ങൾ നിലനിൽക്കുമെന്ന് ജോബ് മഠത്തിൽ പറഞ്ഞു.