Monday, April 21, 2025
Kerala

എക്‌സിറ്റ് പോളുകൾ തട്ടിക്കൂട്ട്, ശാസ്ത്രീയ അടിത്തറയില്ല; യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ചെന്നിത്തല

എക്‌സിറ്റ് പോൾ ഫലങ്ങൾ എതിരായതോടെ ഇതിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എക്‌സിറ്റ് പോൾ ഫലങ്ങൾ ഇടത് മുന്നണിക്ക് ഭരണ തുടർച്ചയാണ് പ്രവചിച്ചത്. ഇതിനാൽ എക്‌സിറ്റ് പോൾ ഫലങ്ങൾ യഥാർഥ ജനാഭിപ്രായത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും. രണ്ട് ലക്ഷം വോട്ടർമാരുള്ള ഒരു നിയോജക മണ്ഡലത്തിൽ കേവലം 250 പേരെ മാത്രം ഫോണിൽ വിവരങ്ങൾ ചോദിച്ച് തയ്യാറാക്കുന്ന എക്‌സിറ്റ് പോളുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. പലതും തട്ടിക്കൂട്ട് സർവേകളാണ്

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യുഡിഎഫിനെ തകർക്കാനുള്ള ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. എല്ലാതരത്തിലുമുള്ള വിലയിരുത്തലിലും യുഡിഎഫ് വിജയിക്കുമെന്നാണ് കണ്ടെത്തിയത്. അടുത്ത സർക്കാർ യുഡിഎഫ് സർക്കാരായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *