Monday, April 14, 2025
Kerala

ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് കെ സുരേന്ദ്രൻ. നേമം നിലനിർത്തി മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളിൽ വിജയിക്കും. കേരളത്തിൽ ഇടത് ഭരണത്തുടർച്ചയുണ്ടാകില്ല

ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലമാണുണ്ടാകുക. കൊടകര ഹവാല കേസിലെ പോലീസ് അന്വേഷണം സത്യം പുറത്തു കൊണ്ടുവരട്ടെ. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടല്ല അതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു.

നേമം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വെച്ചു പുലർത്തുന്നത്. 25 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *