ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ
തിരുവനതപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിയെ പിടികൂടി. മ്യൂസിയം പൊലീസാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ പിടിയിലായ ശ്രീകാരം സ്വദേശി റെജി തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ജീവനക്കാരനാണ്. കുന്നുകുഴിയിലെ ലേഡീസ് ഹോസ്റ്റലിന് മുമ്പിലാണ് പ്രതി നഗ്നതാ പ്രദർശനം നടത്തിയത്.