Thursday, January 9, 2025
Kerala

കേരളത്തിൽ ഇഡി കോൺഗ്രസ് കൂട്ടുകെട്ട്; ചില എംഎൽഎമാർ കള്ളപ്രചരണം നടത്തുന്നുവെന്ന് എം.വി ഗോവിന്ദൻ

ഇഡി റിമാൻഡ് റിപ്പോർട്ടിന് വിശ്വാസ്യത വരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദൻ. അതിന് ചില എംഎൽഎ മാർ കള്ളപ്രചരണം നടത്തുന്നു. ഇതിനായി നിയസഭയെ ഉപയോഗപ്പെടുത്തുന്നു. സിപിഐഎം ഇതിനെ ഗൗരവത്തിൽ കാണും. അന്വേഷണ ഏജൻസികളുടെ ആവശ്യം മുഖ്യമന്ത്രിയിലേയ്ക്ക് എത്തണം. അതിനായി പ്രചാരവേല നടത്തുന്നു. സ്പോൺസർ ഫ്ലാറ്റിന്റെ പേരിലാണ് ഇതൊക്കെ പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ്. റിമാൻഡ് റിപ്പോർട്ട് കാട്ടി പേടിപ്പിക്കണ്ട. മടിയിൽ കനമില്ലാത്തവർ എന്തിനു പേടിക്കണം. കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ സാമൂഹിക സുരക്ഷ മിഷൻ പെൻഷനിൽ ഉറച്ച നിലപാടാണ് സി പി ഐ എമ്മിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഒരു പെൻഷനും തടയില്ല. സർട്ടിഫിക്കറ്റ് വേണം, അത് ശരിയാക്കാൻ വേണ്ട സമയം കൊടുക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.ഗ്യാസ് വില വർധന സ്ഥിരമായി വർധിപ്പിക്കുന്നത്, വീണ്ടും വർധിപ്പിച്ചു. കുത്തക മുതലാളിമാർക്ക് വേണ്ടിയാണ് ഈ വിലവർധനവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *