പറയുന്ന കാര്യങ്ങൾ വക്രീകരിച്ച് നൽകുന്നു; മാധ്യമങ്ങൾ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് കെ.സുധാകരൻ
മാധ്യമങ്ങളെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. പറയുന്ന കാര്യങ്ങൾ വക്രീകരിച്ച് നൽകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ബന്ധു നിയമനം വ്യാപകമായി നടക്കുന്നു. സി പി ഐഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം കിട്ടുന്നു. ഉദ്യോഗാർഥികൾക്ക് നീതി നിഷേധിക്കപ്പെടുന്നു.
എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തിൽ മാത്രം വരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടത്ത് ആരോപണം ഗവർണർ വരെ ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി – കോൺഗ്രസ് അവിശുദ്ധ സഖ്യം ഉണ്ട്. കോൺഗ്രസ് മുക്ത ഭാരതത്തിനാണ് ബിജെ പിയും സിപിഐഎമ്മും പ്രവർത്തിക്കുന്നത്. കോൺഗ്രസിന് ബിജെപി ബന്ധമെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നു. ബംഗാളിൽ സിപിഐഎമ്മും ബിജെപിയും ഒന്നിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞു.
Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ
സ്വർണകടത്തും ഡോളർ കടത്തും പറയുന്നത് ഗവർണറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9 ഇടത്ത് സിപി ഐഎം – ബിജെപി ധാരണ ഉണ്ടായിരുന്നു. സ്വപ്ന തെളിവ് സഹിതമാണ് പുസ്തകത്തിൽ ആരോപണം ഉന്നയിക്കുന്നത്. ബിജെപി യുമായി കൂട്ട് കൂടുന്ന സി പിഐഎം കോൺഗ്രസിനെ ബലിയാടാക്കാൻ ശ്രമിക്കുന്നു. മതേതരത്വം കോൺഗ്രസിന്റെ സംഭാവനയാണ്. അത് ഉപേക്ഷിക്കുന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിന് തുല്യമാണ്. കേരളത്തിൽ ഇന്ന് ജീവിക്കുക എന്നത് തന്നെ പ്രയാസമായിരിക്കുന്നു. നരബലിയും കൊലപാതകവും നടക്കുന്നു. ലഹരി വ്യാപകമാകുന്നുവെന്നും കേരളം ഗുണ്ടകളുടെ നാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.