ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കൽ; ഉത്തരവ് പുറത്തിറങ്ങി
ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനുമതി നൽകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ ഡിജിപി, ജില്ലാ പോലീസ് മേധാവിമാർ, ജില്ലാ കലക്ടർമാർ എന്നിവരോട് ഉത്തരവിൽ പറയുന്നു.