കേരളത്തിൽ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 2900 കേസുകൾ
സംസ്ഥാനത്ത് ഇതുവരെ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ പരാതി. എന്നാല്‍ ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്തായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.