Thursday, October 17, 2024
Kerala

ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച് അറസ്റ്റിലായ യുവാക്കളെ കസ്റ്റഡിയിൽ ആവശ്യപ്പെടും

 

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചുകടന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാക്കളെ പോലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റിലായ യുവാക്കൾ റിമാൻഡിലാണ്

യുവാക്കൾ നിരപരാധികളാണെന്ന് മാധ്യമങ്ങളോട് പെൺകുട്ടികൾ വിളിച്ചുപറഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരാണ് പെൺകുട്ടികൾക്കൊപ്പം ബംഗളൂരുവിൽ പിടിയിലായത്. യുവാക്കളെ ട്രെയിനിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് പെൺകുട്ടികൾ മൊഴി നൽകിയിരുന്നു.

Leave a Reply

Your email address will not be published.