ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളത്താണ് സംഭവം. പ്രസന്ന(52), മക്കളായ കല(34), മിന്നു(32) എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.