മുൻ മിസ് അമേരിക്ക 60 നിലകളുള്ള കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
മുൻ മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ്(30) ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ ചാടിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലാണ് ചെസ്ലി താമസിച്ചിരുന്നത്.
അഭിഭാഷകയും ഫാഷൻ വ്‌ളോഗറും ടിവി കറസ്‌പോണ്ടന്റുമായിരുന്നു ചെസ്ലി. 2019ലാണ് അവർ മിസ് അമേരിക്ക പട്ടം നേടിയത്. മൂന്ന് ബിരുദം സ്വന്തമായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടി വരുന്നവരുടെ ശിക്ഷാ കാലാവധി കുറയ്ക്കാനായി തടവുകാർക്ക് സൗജന്യ നിയമസഹായവും ചെസ്ലി ചെയ്തുനൽകിയിരുന്നു.