Saturday, October 19, 2024
Health

പുതിയ വകഭേദത്തിന് എന്ത് കൊണ്ട് ‘ഒമിക്രോൺ’ എന്ന പേര്?

 

കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടി ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഈ വകഭേദത്തിന് ഒമിക്രോൺ(Omicron) എന്ന പേര് നൽകി.

വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ കണ്ടെത്തിയ ഈ വേരിയന്റ് ഇസ്രായേൽ, ബെൽജിയം എന്നീ രണ്ട് രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ബോട്സ്വാന, ഹോങ്കോങ് എന്നിവയാണ് ഈ വേരിയന്റ് കണ്ടെത്തിയ മറ്റ് രാജ്യങ്ങൾ. വേരിയന്റിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

എന്നാൽ പുതിയ വകഭേദത്തെ കുറിച്ച് ‌ലോകാരോ​ഗ്യ സംഘടന പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ആദ്യം കരുതിയത് ഇതിന്റെ പേര് Nu എന്നായിരിക്കും എന്നാണ്. കാരണം ലോകാരോ​ഗ്യ സംഘടന തുടക്കം മുതൽ തന്നെ കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾക്ക് അത് തിരിച്ചറിഞ്ഞ രാജ്യത്തെ അടിസ്ഥാനമാക്കി പേരിടുന്നതിന് പകരം വകഭേദങ്ങൾക്ക് പേരു നൽകുന്നത് ​ഗ്രീക്ക് ആൽഫബെറ്റിലെ ക്രമ പ്രകാരമാണ്.

ഉദാഹരണത്തിന് ഒമിക്രോണിന് മുമ്പ് റിപ്പോർട്ട് ചെയ്ത കൊവിഡ് വകഭേദത്തിന് നൽകിയ പേര് Mu വകഭേദം എന്നാണ്. അങ്ങനെ നോക്കുമ്പോൾ പുതിയ വകഭേദത്തിന് ഇനി അ‌ടുത്തായി ​ഗ്രീക്ക് അക്ഷരമാലയിൽ വരുന്ന Nu എന്നായിരുന്നു പേരി‌ടേണ്ടത്. എന്നാൽ ലോകാരോ​ഗ്യ സംഘടന ഇത്തവണ അക്ഷരമാല വിട്ട് അൽപം സ്റ്റൈലൻ പേര് നൽകുകയായിരുന്നു. ‘ഒമിക്രോൺ’. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ, കപ്പ, ലാംഡ, മു എന്നിവയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള വ്യത്യസ്ത വകഭേദങ്ങളുടെ പേരുകൾ.

​ഗ്രീക്ക് അക്ഷരങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം എന്താണെന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. Nu എന്ന അക്ഷരത്തോ‌ട് അനിഷ്ടമൊന്നുമുണ്ടായിട്ടല്ല പേര് മാറ്റിയത്. പക്ഷെ Nu വിന് അപ്പുറമുള്ള ​ഗ്രീക്ക് അക്ഷരങ്ങളെ ലോകാരോ​ഗ്യ സംഘടന ഭയപ്പെടുന്നുണ്ട്. Nu വിന് ശേഷം വരുന്ന ​ഗ്രീക്ക് ആൽഫബെറ്റ് Xi എന്നാണ്.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ (Xi Jin Ping) ചുരുക്കി വിളിച്ചതാണെന്നെ ​ഗ്രീക്ക് അക്ഷരമൊന്നുമറിയാത്തവർക്ക് Xi എന്ന് കേട്ടാൽ തോന്നൂമെന്നും ഹാർഡ് വാർഡ് മെഡിക്കൽ സ്കൂളിലെ എപിഡമോളജിസ്റ്റായ മാർട്ടിൻ കുൽഡോർഫ് ട്വീറ്റ് ചെയ്തു.

പുതിയ വേരിയന്റിന് പേരിടന്നിതന് ശേഷമുള്ള അടുത്ത ഗ്രീക്ക് അക്ഷരം WHO ഒഴിവാക്കിയതായി തോന്നുന്നു. അടുത്ത അക്ഷരം Xi. WHO വീണ്ടും ചൈനീസ് സർക്കാരിന് എന്തെങ്കിലും അസ്വാരസ്യം ഒഴിവാക്കുന്നു എന്നതാണ് ആശങ്ക. അതുകൊണ്ട് അവർ അതിന് ഒമിക്രൊൺ എന്ന് പേരിട്ടു എന്നാണ് ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ലോ സ്കൂളിലെ പ്രൊഫസറും പ്രശസ്ത അഭിഭാഷകനുമായ ജോനാഥൻ ടർലി ട്വീറ്റ് ചെയ്തു.

 

 

Leave a Reply

Your email address will not be published.