Saturday, October 19, 2024
Health

സ്ത്രീകളില്‍ തടി വര്‍ദ്ധിപ്പിക്കുന്ന ആ രോഗത്തെക്കുറിച്ച് അറിയാം

 

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ മറ്റ് ചില രോഗങ്ങളുടെ ലക്ഷണങ്ങളാണ് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ പോലും സ്ത്രീകളില്‍ അമിതവണ്ണമെന്ന പ്രശ്‌നത്തിലേക്ക് എത്തിക്കുന്നുണ്ട്. പോളിസിസ്റ്റിക് ഓവറി ഡിസീസും പൊണ്ണത്തടിയും ആഴത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം രോഗാവസ്ഥകള്‍ ഉള്ളവരില്‍ പലപ്പോഴും തടി കുറക്കുക എന്നത് വളരെയധികം വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഈ ലേഖനത്തില്‍ പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്), പൊണ്ണത്തടി എന്നിവ തമ്മിലുള്ള ബന്ധത്തെപ്പറ്റി നമുക്ക് വായിക്കാവുന്നതാണ്. ഈ അവസ്ഥയുള്ള ആളുകള്‍ക്ക് ശരീരഭാരം കുറയ്ക്കാനുള്ള ചില പൊടിക്കൈകളും ഇവിടെയുണ്ട്.

തടി ഒരല്‍പം കൂടുമ്പോള്‍ തന്നെ നമ്മള്‍ അതിനെക്കുറിച്ച് ശ്രദ്ധാലുക്കളാവുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അമിതവണ്ണം വര്‍ദ്ധിക്കുന്നത് എന്നതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. അതിന് പിന്നില്‍ പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍ അമിതവണ്ണത്തിലേക്ക് നയിക്കുന്ന കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പിസിഓഎസ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യമുള്ള ജീവിത ശൈലിക്ക് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.

പിസിഒഎസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
എല്ലാ സ്ത്രീകളും പിസിഓഎസ് എന്ന രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യുല്‍പാദനശേഷിയുള്ള സ്ത്രീകളില്‍ കാണപ്പെടുന്ന ഒരു സാധാരണ ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ്. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഫോളിക്കിള്‍സ് എന്ന് വിളിക്കപ്പെടുന്ന ദ്രാവകത്തിന്റെ ഒന്നിലധികം ചെറിയ കളക്ഷന്‍സ് പലപ്പോഴും അണ്ഡാശയത്തെ വലുതാക്കുന്നു. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ ആന്‍ഡ്രോജന്‍ എന്ന പുരുഷ ഹോര്‍മോണുകളുടെ ഉയര്‍ന്ന അളവും പലപ്പോഴും പിസിഓസിനൊപ്പം ഡയബറ്റിസ് സാധ്യതയേയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ലക്ഷണങ്ങള്‍
ആര്‍ത്തവ ക്രമക്കേടുകള്‍, മുഖക്കുരു, ശരീരത്തിലെ അമിത രോമവളര്‍ച്ച, വന്ധ്യത, ഇന്‍സുലിന്‍ പ്രതിരോധം, ചില സമയങ്ങളില്‍ പ്രമേഹം, മുടി കൊഴിച്ചില്‍ തുടങ്ങിയവ പിസിഒഎസുമായി ബന്ധപ്പെട്ട ചില പൊതു ലക്ഷണങ്ങളാണ്. എന്നാല്‍ ചിലരില്‍ അമിതവണ്ണത്തിനും ഈ രോഗാവസ്ഥ കാരണമാകുന്നുണ്ട്. പലപ്പോഴും പൊണ്ണത്തടി ബാധിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കൂടി കാരണമാകുന്നു എന്നുള്ളതാണ് സത്യം. അതിലൂടെ നിങ്ങളില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിന് സാധിക്കുന്നുണ്ട്.

പിസിഒഎസും അമിതവണ്ണവും
ഇത് വളരെയധികം സങ്കീര്‍ണമായ ഒരു അവസ്ഥയാണ്. പിസിഒഎസും അമിതവണ്ണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അത് കൂടുതല്‍ അപകടത്തിലേക്കാണ് ഓരോ സ്ത്രീകളേയും എത്തിക്കുന്നത്. ഇതില്‍ തന്നെ പിസിഒഎസ് അമിതവണ്ണത്തേക്കാള്‍ പൊണ്ണത്തടിയിലേക്കും നയിക്കുന്നു. ഇത് രോഗാവസ്ഥ വളരെയധികം വഷളാക്കുന്നു. നിര്‍ഭാഗ്യവശാല്‍, പിസിഒഎസും അമിതവണ്ണവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം വളരെ വ്യക്തമായി പലര്‍ക്കും മനസ്സിലാവുന്നില്ല എന്നുള്ളതാണ്. അമിതവണ്ണം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് എന്നത് ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

സ്ത്രീകളെ ബാധിക്കുന്നത്
പിസിഒഎസും അമിതവണ്ണവും കൊണ്ട് ബുദ്ധിമുട്ടുന്ന പല സ്ത്രീകളിലും പലപ്പോഴും സ്ത്രീകളെ ബാധിക്കുന്നുണ്ട്. കാരണം ഇത് പലരിലും ആത്മവിശ്വാസം കുറക്കുന്നതിന് സാധിക്കുന്നുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന നിരവധി മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഉണ്ട്. ശരീരഭാരം കുറയ്ക്കാനുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് തന്നെയാണ് ഇതിന്റെ ഫലമായി പലരും അന്വേഷിക്കുന്നത്. അമിതമായ വ്യായാമങ്ങളിലേക്കും അതിലൂടെയുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പലര്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.

രോഗത്തെ അവഗണക്കുമ്പോള്‍
രോഗത്തെ അവഗണിക്കുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പലതവണ, പിസിഒഎസ് പോലെയുള്ള ഒരു ആരോഗ്യപ്രശ്‌നം നിങ്ങളെ ബാധിക്കുന്നുവെങ്കില്‍ പൂര്‍ണ്ണമായും അവഗണിക്കുകയും നിരന്തരമായ ശരീരഭാരം, നെഗറ്റീവ് ശരീര പ്രതിച്ഛായ, ആത്മവിശ്വാസക്കുറവ് എന്നിവയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ചെയ്യേണ്ട കാര്യങ്ങള്‍
രോഗത്തെക്കുറിച്ച് മനസ്സിലാക്കുകയും രോഗാവസ്ഥയിലൂടെ താന്‍ കടന്നു പോവുന്നുണ്ടെന്ന് മനസ്സിലാക്കുകയുമാണ് ആദ്യപടി. പിസിഒഎസ് ഉള്ളവര്‍ എത്രയും വേഗം ഒരു സ്‌പെഷ്യലിസ്റ്റിനെ കാണുകയും വൈദ്യസഹായം തേടുകയും വേണം. ഇതിലെ ഒരു അവിഭാജ്യ ഘടകമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. എന്നാല്‍ പിസിഒഎസ് ബാധിച്ച ഒരു വ്യക്തിക്ക് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ ആഴ്ചയുടെ പരിശ്രമത്തിന്റെ ഫലമായി മാത്രം ശരീര ഭാരം കുറയുന്നില്ല എന്നുള്ളതാണ് സത്യം. നിരന്തരമായ പരിശ്രമം ഇതിനായി വേണ്ടി വരും.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
ആരോഗ്യത്തോടെയിരിക്കാന്‍ ഈ സുപ്രധാന കാര്യങ്ങള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. നാരുകള്‍ കൂടുതലുള്ളതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ പ്രോസസ് ചെയ്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. എന്ത് കഴിക്കണം, ഒഴിവാക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ ഡയറ്റീഷ്യന്റെ സഹായം തേടേണ്ടതാണ്. ദിവസവും ചെറിയ അളവില്‍ ഭക്ഷണം കഴിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്
ആഴ്ചയില്‍ 5 ദിവസമെങ്കിലും 30 മുതല്‍ 45 മിനിറ്റ് വരെ മിതമായ വ്യായാമത്തില്‍ ഏര്‍പ്പെടുക. ആവശ്യത്തിന് വെള്ളം കുടിക്കുക, പുകവലിയും മദ്യവും ഒഴിവാക്കുക, മറ്റ് ആസക്തികളില്‍ നിന്ന് അകന്നുനില്‍ക്കുക. നല്ല ഉറക്കം പാലിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക.

ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ നടത്തിയിട്ടും നിങ്ങളുടെ ഭാരം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ മികച്ച ഒരു പ്രൊഫഷണല്‍ സഹായം തേടേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതിലൂടെ പിസിഓഎസ് മൂലമുണ്ടാവുന്ന അമിതഭാരത്തെ നമുക്കില്ലാതാക്കാം.

Leave a Reply

Your email address will not be published.