ദിവസവും ഇഞ്ചി കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്
ജലദോഷം തടയും
ജലദോഷം,മൂക്കടപ്പ് പോലെയുള്ള സാധാരണ അസുഖങ്ങള്‍ തടയാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.ഇഞ്ചിയിലെ ജിഞ്ചെറോള്‍ എന്ന ആന്റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും.
തലകറക്കം തടയും
പ്രത്യേകിച്ചും ഗര്‍ഭകാലത്തെ രാവിലെയുള്ള തലകറക്കം ഒഴിവാക്കാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.
ഹൃദയത്തിന് നല്ലതാണ് ഇഞ്ചി
ഹൃദയാരോഗ്യത്തിന്‍റെ സംരക്ഷണത്തിന് ഏറ്റവും നല്ല ഒരു മാര്‍ഗ്ഗമാണ് ഇഞ്ചി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിയ്ക്കുന്നു.മൂന്നു ഗ്രാം ഇഞ്ചി ദിവസവും കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയുന്നത് കാണാം.ഹൈപ്പര്‍ ടെന്‍ഷന്‍,സ്ട്രോക്ക്,ഹൃദയാഘാതം എന്നിവ തടയാനും ഇത് മൂലം സഹായകമാകും.
ദഹനക്കേട് മാറ്റും
വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ക്കും ഇഞ്ചിയും ഉപ്പും ചേര്‍ത്ത് കഴിച്ചാല്‍ മതി
മൈഗ്രേയിന് ആശ്വാസം
മൈഗ്രേയിന്‍ പോലെയുള്ള രോഗങ്ങള്‍ക്ക് ആശ്വാസമാണ് ഇഞ്ചി.സുമാട്രിപ്പാന്‍ എന്ന മൈഗ്രെയിന്റെ മരുന്നിനു തുല്യമായ ശക്തിയാണ് ഇഞ്ചിയിലെ ഘടകങ്ങള്‍ക്കും ഉള്ളത്.