Sunday, January 5, 2025
Health

ആരോഗ്യകരമായ ജീവിതത്തിന് ശീലമാക്കാം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും

ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമായ ഒന്നാണ് ആരോഗ്യകരമായ ഭക്ഷണശീലം. എന്നാല്‍ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലരും ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് പല ജീവിതശൈലീ രോഗങ്ങളുടേയും പ്രധാന കാരണം. മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധശേഷിക്കും ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പുവരുത്തേണ്ടതുണ്ട്. ഭക്ഷണശീലം ആരോഗ്യകരമാക്കാന്‍ പ്രധാനമായും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

പഴങ്ങളും പച്ചക്കറികളും ധാരളമായി ഭക്ഷണത്തിന്റെ ഭാഗമാക്കണം. അതുപോലെ തന്നെ ധാരാളം വെള്ളവും കുടിക്കണം. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളും ഡയറ്റിന്റെ ഭാഗമാക്കണം. പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എല്ലാ ദിവസവും ചെറിയൊരു അളവില്‍ മത്സ്യവും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുക. ഒമേഗാ ത്രി ഫാറ്റി ആസിഡ്, അമിനോ ആസിഡ്, വിറ്റാമിനുകള്‍ എന്നിവ എല്ലാം മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് മത്സ്യത്തിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

അതുപോലെ തന്നെ ഫാസ്റ്റ് ഫുഡ്, അമിത മധുരം, അമിതമായ ഉപ്പ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. കൃത്രിമ മധുരപാനിയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യകരം. അമിതമായ അളവില്‍ ഫുഡ് കഴിക്കുന്നതും ആരോഗ്യത്തിന് അത്ര ഗുണം ചെയ്യില്ല.

Leave a Reply

Your email address will not be published. Required fields are marked *