മുഖത്തെ കറുത്തപാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിക്കൂ
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇതിൽ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്.
വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണർപ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാർവാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവൽ സന്തുലിതമാക്കാനും സഹായിക്കും.
സൂര്യാതാപത്തിൽ നിന്നും പരിരക്ഷ നൽകാൻ കറ്റാർവാഴ സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. സ്ഥിരമായി കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും.
മുഖക്കുരുവിന്റെ പാടുകള്, പൊള്ളിയ പാടുകൾ പിഗ്മെന്റേഷൻ ഇവ പൂർണമായും അകറ്റാൻ കറ്റാർവാഴ സഹായിക്കുന്നു. കറ്റാർവാഴ ജെല്ലിനൊപ്പം അൽപം റോസ് വാട്ടർ ചേർത്ത് മുഖത്ത് പുരട്ടുക. സ്ഥിരമായി ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും.
കറ്റാർവാഴ ജെൽ പതിവായി മുഖത്തു പുരട്ടിയാൽ മുഖത്തെ പാടുകളും മുഖക്കുരവും പൂർണമായും നീക്കം ചെയ്യാൻ സാധിക്കും.