മുഖസൗന്ദര്യത്തിന് മുട്ട ഇങ്ങനെ ഉപയോഗിക്കാം
വരണ്ടതും അടരുന്നതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ ഭേദമാക്കാനും മുട്ട സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു.
മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു.
ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടുക. മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.
മുട്ടയുടെ വെള്ള നല്ലൊരു ക്ലെൻസറാണ്. മുട്ട മുഖത്തിന് ഒരു ഉണർവ് നൽകാൻ സഹായിക്കും. മുട്ട സുഷിരങ്ങളെ മുറുക്കുകയും ചർമ്മത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യും.
വരണ്ട ചർമ്മമുള്ളവർക്ക് വളരെ ഫലപ്രദമാണ് മുട്ട. അവക്കാഡോ പേസ്റ്റും മുട്ടയുടെ വെള്ളയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്തിടുക. മുഖത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയുക.