Saturday, January 4, 2025
Health

മുടികൊഴിച്ചില്‍ കുറയ്ക്കാൻ ബീറ്റ്റൂട്ട്

 

ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട് ചര്‍മ സൗന്ദര്യ സംരക്ഷണത്തിനൊപ്പം മുടി സംരക്ഷണത്തിനും ഉത്തമം ആണ്. പല രീതിയില്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടികൊഴിച്ചില്‍ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു. മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10-15മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിന്‍ സി ചര്‍മത്തിന്റെ പിഗ്മെന്റേഷന്‍ തടയും. ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസില്‍ തുല്യമായ അളവില്‍ തേനും പാലും ചേര്‍ത്ത് മികസ് ചെയ്യുക. ഇതൊരു കോട്ടണ്‍ തുണിയില്‍ മുക്കി കണ്ണിനു മുകളില്‍വയ്ക്കുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. കണ്ണിന് തണുപ്പേകാനും കറുത്ത നിറം മാറാനും ഇത് നല്ലതാണ്.ബീറ്റ്റൂട്ട് ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. ബീറ്റ്റൂട്ട് ജ്യൂസ് നേരിട്ട് ചുണ്ടില്‍ പുരട്ടാം. അല്ലെങ്കിൽ ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതില്‍ പഞ്ചസാര പുരട്ടി ചുണ്ടില്‍ പുരട്ടുക. മൃതകോശങ്ങളും കറുത്ത പാടുകളും നീക്കാന്‍ ഇത് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *