ആവേശപ്പോരിൽ ഹൈദരാബാദിനെ തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത്. എട്ടാം സീസണിൽ ഇതാദ്യമായാണ് മഞ്ഞപ്പട പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുന്നത്. ആദ്യ പകുതിയുടെ 42ാം മിനിറ്റിൽ ആൽവാരോ വാസ്‌ക്വസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.
കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി അറിയാതെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്. അതേസമയം എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പ് തുടർന്ന ഹൈദരാബാദ് ആകട്ടെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ വീഴുകയും ചെയ്തു. 10 കളികളിൽ നിന്ന് 17 പോയിന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത് എത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള മുംബൈ സിറ്റി ഗോൾ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.