Thursday, October 17, 2024
Wayanad

കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുക.

താലൂക്ക്തല വിവരങ്ങള്‍:

വൈത്തിരി താലൂക്ക് – 129 കുടുംബങ്ങളിലായി 459 ആളുകള്‍ (186 ആണ്‍, 180 സ്ത്രീകള്‍, 93 കുട്ടികള്‍), മാനന്തവാടി – 56 കുടുംബങ്ങളിലെ 276 ആളുകള്‍ (94 ആണ്‍, 104 സ്ത്രീകള്‍, 74 കുട്ടികള്‍), സുല്‍ത്താന്‍ ബത്തേരി – 18 കുടുംബങ്ങളിലെ 72 ആളുകള്‍ (27 ആണ്‍ ,24 സ്ത്രീകള്‍, 21 കുട്ടികള്‍).

Leave a Reply

Your email address will not be published.