Friday, January 10, 2025
Health

കുഞ്ഞിളം നാവിൽ നൽകാം റാഗി, പോഷകസമൃദ്ധം ഈ ഭക്ഷ്യധാന്യം

 

പുല്ലു വർഗ്ഗത്തിൽപ്പെട്ട ധാന്യ വിളയാണ് റാഗി. ഇന്ത്യയിലെ ഹിമാലയൻ താഴ്വരകളിൽ ധാരാളമായി ഇത് കണ്ടു വരുന്നു. എതോപ്യയാണ് ഇതിൻറെ ജന്മദേശമായി കണക്കാക്കുന്നത്. ഇന്ന് ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ എല്ലാം തന്നെ ഇത് ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പോഷക മൂല്യങ്ങളുടെ കലവറയായ റാഗി കുഞ്ഞുങ്ങൾക്ക് നൽകുക വഴി അവരുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇത് കാൽസ്യത്തിൻറെ യും ഇരുമ്പിന്റെയും മികച്ച സ്രോതസ്സാണ്. പലതരത്തിൽ കുറുക്കുകൾ ഉണ്ടാകാമെങ്കിലും എല്ലാത്തിലും മികച്ചത് റാഗി തന്നെയാണ്.

കുട്ടികൾക്ക് മാത്രമല്ല പ്രമേഹരോഗികൾക്കും ഇത് ഉത്തമമാണ്. ഇതുകൂടാതെ ഔഷധ സസ്യം എന്ന രീതിയിലും കുവരങ്ങിനെ ഉപയോഗപ്പെടുത്താറുണ്ട്. ഇതിൻറെ ഇലയിൽ നിന്ന് എടുക്കുന്ന നീര് സ്ത്രീകൾക്ക് പ്രസവസമയത്തു നൽകുന്നു. കൂടാതെ വസൂരി, കരൾരോഗം, പ്ലൂറസി, ന്യുമോണിയ, പനി എന്നിവയ്ക്കും ഇത് ഔഷധമായി ഉപയോഗപ്പെടുത്തുന്നു.

പോഷകമൂല്യങ്ങൾ
പ്രോട്ടീൻ, കാൽസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ളേവിൻ എന്നീ ഘടകങ്ങളും ഇരുമ്പ്, ഫോസ്ഫറസ് എന്നീ ഇതിൽ ധാതുക്കളും അടങ്ങിയിരിക്കുന്നു.

കുവരങ്ങ് കൃഷി

പ്രധാനമായും വിത്തു വഴിയാണ് പ്രത്യുൽപാദനം നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുളക്കുന്ന വിത്ത് ഏകദേശം നാല് മാസത്തോടെ പൂർണവളർച്ച എത്തുന്നു. ധാന്യക്കതിർ ബ്രൗൺ നിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്. നന്നായി സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും ചെമ്മണ്ണ് ഉള്ള സ്ഥലവും കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്. അരി, ചോളം എന്നിവയെക്കാൾ പോഷകമൂല്യം ഏറിയതാണ് കുവരങ്ങ് . കൂടാതെ ഈ കൃഷിയിൽ നിന്ന് ലഭ്യമാകുന്ന വയ്ക്കോൽ കന്നുകാലികൾക്ക് തീറ്റയായി നൽകാം.

 

Leave a Reply

Your email address will not be published. Required fields are marked *