കൊടുംവേനല്‍; ചായയും ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളും ഈ സമയത്ത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം അറിയാം…
രാജ്യത്താകമാനം ചൂട് ഉയരുകയാണ്. കേന്ദ്രസര്‍ക്കാര്‍ താപതരംഗ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. സൂര്യതാപം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണം ഒവിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കുറച്ചും കുട ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു പരിധിവരെ സുരക്ഷിതരാകാം. എന്നിരിക്കിലും കടുത്ത വേനലിനെ നേരിടാന്‍ ഭക്ഷണക്രമത്തിലും ഡയറ്റിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അറിയാം…
ഇടക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒആര്‍എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിയ്ക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിയ്ക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും.
ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്ക്‌സ് മുതലായ വലിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കടുത്ത വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ജലനഷ്ടത്തിന് കാരണമാകുന്നു.
പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും.
ശരീര താപനില കുറയ്ക്കുന്നതിനായി നാരങ്ങാ വെള്ളം, തേങ്ങാവെള്ളം, സംഭാരം എന്നിവ ഇടയ്ക്കിടെ കുറയ്ക്കണം.
ഭക്ഷണത്തിനൊപ്പം പഴങ്ങളോ അരിഞ്ഞ പച്ചക്കറികളോ കഴിയ്ക്കാം
മറ്റ് നിര്‍ദേശങ്ങള്‍
അയവുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക
നല്ല വെയിലുള്ള സമയത്ത് വീടിന്റെ ജനാലകളും വാതിലുകളം തുറന്നിടാതിരിക്കുക. രാത്രി കാലങ്ങളില്‍ വാതിലും ജനാലകളും തുറന്നിടാം.