ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ഇന്ന് ദേശീയ മുട്ട ദിനം (national egg day). ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. എല്ലാ വർഷവും ജൂൺ 3 ന് യുഎസ് ദേശീയ മുട്ട ദിനം (national egg day) ആഘോഷിക്കുന്നു. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മുട്ട കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ്. കാരണം, ട്രിപ്റ്റോഫാൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഈ ട്രിപ്റ്റോഫാൻ യഥാർത്ഥത്തിൽ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിലെ ഹോർമോൺ തകരാറുകൾ കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഡി അടങ്ങിയ മുട്ടകൾ എല്ലുകളുടെയും മസ്തിഷ്ക കോശങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ രണ്ട് വിധത്തിലാണ് പ്രവർത്തിക്കുന്നത്. ഒന്നാമതായി, ഇത് ആമാശയത്തിന്റെ ചലനത്തെ വേഗത്തിലാക്കുന്നു. രണ്ടാമതായി, ഇതിലെ പ്രോട്ടീൻ വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് പേശികളെ ശക്തിപ്പെടുത്തുകയും ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു.
‘മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. അവയിൽ ഹൃദയാരോഗ്യമുള്ള അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ്…’ – യുഎസ്‌സിയുടെ കെക്ക് മെഡിസിനിലെ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ കുർട്ട് ഹോങ് പറയുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയത്തിന് ആരോഗ്യകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു.
ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന എച്ച്എംപിവി വൈറസ് ; അറിയാം ലക്ഷണങ്ങൾ