Saturday, January 4, 2025
Health

ഈ മൂന്ന് ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കാം

പലരുടെയും ധാരണ കാൻസർ (Cancer) ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാൽ നമുക്കിടയിൽ തന്നെ കാൻസറിനെ അതിജീവിച്ച എത്രയോ പേരുണ്ട്? രോഗത്തിന്റെ ലക്ഷണങ്ങൾ(symptoms) നേരത്തെ മനസ്സിലാക്കാൻ കഴിഞ്ഞാൽ രോ​ഗത്തിൽ നിന്ന് രക്ഷനേടാനാകും. കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കാൻസർ ബാധിക്കുന്നതിന് ചില ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അത് ഒഴിവാക്കുകയാണ് വേണ്ടത്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം…

പ്രോസസ് ചെയ്ത മാംസങ്ങൾ അർബുദത്തിന് കാരണമാകുന്ന ഒരു ഭക്ഷണമായി ‘ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ’ വ്യക്തമാക്കുന്നു. പ്രോസസ് ചെയ്ത മാംസത്തിൽ ഹോട്ട് ഡോഗുകൾ, ബേക്കൺ, സോസേജ്, എന്നിവ ഉൾപ്പെടുന്നു. ഇവ കഴിക്കുന്നത് ശരീരഭാരം കൂടുന്നതിനും കാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന മറ്റൊരു ഭക്ഷണമാണ് വറുത്ത ഭക്ഷണങ്ങൾ. ഉരുളക്കിഴങ്ങ് അല്ലെങ്കിൽ മാംസം പോലുള്ള ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ വറുക്കുമ്പോൾ, ‘അക്രിലാമൈഡ്’ (acrylamide) എന്ന സംയുക്തം രൂപം കൊള്ളുന്നു. ഈ സംയുക്തത്തിന് കാർസിനോജെനിക് ഗുണങ്ങളുണ്ടെന്നും ഡിഎൻഎയെ നശിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, കാൻസർ കോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും വർദ്ധിപ്പിക്കാൻ വറുത്ത ഭക്ഷണങ്ങൾക്ക് കഴിയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ശീതളപാനീയങ്ങളിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് കാൻസർ കൗൺസിൽ വിക്ടോറിയയും മെൽബൺ സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ശീതളപാനീയങ്ങൾ കഴിക്കുന്നത് നിരവധി വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകളിൽ ഒന്നാണ് കാൻസർ. മാത്രമല്ല, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗ സാധ്യത, പല്ലുകൾക്ക് പെട്ടെന്ന് കേട് വരിക എന്നിവയുൾപ്പെടെയുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്നും കാൻസർ കൗൺസിൽ വിക്ടോറിയ സിഇഒ ടോഡ് ഹാർപ്പർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *