ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ ഇന്ന് നാട്ടിലെത്തും
ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളെ ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍(36), അരുണ്‍(22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് നാട്ടിൽ എത്തുക.
വൈകുന്നേരം 5.40നുള്ള വിമാനത്തില്‍ തിരുവന്തപുരത്തെത്തും.മുംബൈ നോർക്ക ഓഫീർ ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. ഇവര്‍ ഉള്‍പ്പെടെ ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്. സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ബേസില്‍ കൊവിഡ് ബാധിതനായതിനാല്‍ ഖത്തറില്‍ ക്വാറന്റൈനിലാണ്.