ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേര്‍ അറസ്റ്റില്‍
ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ചതിന് ആറ് പേരെ അറസ്റ്റു ചെയ്തു. കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച നിബന്ധനകള്‍ തള്ളിക്കളഞ്ഞ് പ്രവര്‍ത്തിച്ചതിനാണ് ഇവ.ര്‍ അറസ്റ്റിലായത്.
മുബാറാക്ക് ജാബെര്‍ മുഹമ്മദ് അല്‍ റെബീത്ത് അല്‍ സുനൈദ്, നാസര്‍ സലേം അബ്ദുല്ല സയീദ് നൂറ,ഹമദ് ബഖിത് അലി ഹമദ് ക്രൂസ്,മുഹമ്മദ് ഇസ്മായില്‍ മുഹമ്മദ് അഹ്മദ് അല്‍ ഇമാദി,വാലിദ് ബിന്‍ ഇസ് അല്‍-ദിന്‍ അല്‍ ഫത്താലി,സയീദ് ഷബാന്‍ സലേം അല്‍ ജാബ്രി എന്നിവരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.