കെ. കരുണാകരന്‍ അനുസ്മരണം സംഘടിപ്പിച്ച് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി
അടിയുറച്ച മതവിശ്വാസവും മതേതരവിശ്വാസവും ജീവിതത്തില്‍ പകര്‍ത്തിയ ലീഡറാണ് കെ. കരുണാകരന്‍ എന്ന് ചിന്തകനും എഴുത്തുകാരനുമായ പി. എ റഷീദ്. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘സ്വന്തം വിശ്വാസം മുറുകെ പിടിക്കുകയും മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്തു. അതാണ് കരുണാകരനെ കേരളത്തിന്റെ ലീഡറാക്കിയത്. ഭരണകര്‍ത്താവെന്ന നിലയില്‍ ദീര്‍ഘവീക്ഷണവും കൃത്യതയും ചടുലതയുമാണ് കരുണാകരന്റെ പ്രത്യേകത. ഇതാണ് ലീഡറെന്നും ചാണക്യനെന്നും മലയാളികള്‍ വിളിക്കാന്‍ കാരണം.
കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. വിവിധ മേഖലയില്‍ മലയാളികളെ ലോകത്തിന് മുന്നിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനെല്ലാം മലയാളികള്‍ കരുണാകരനോട് കടപ്പെട്ടിരിക്കുന്നുവെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ഒ.ഐ.സി.സി സെന്റര്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കര അനുസ്മരണ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പന്‍ ഉത്ഘാടനം ചെയ്തു. കെ എം സി സി നേതാവ് അഷ്റഫ് തങ്ങള്‍, സെന്‍ട്രല്‍ വൈസ് പ്രസിഡണ്ട് രഘുനാഥ് പറശിനിക്കടവ്, സുരേഷ് ശങ്കര്‍, അഷ്‌കര്‍ കണ്ണൂര്‍, നൗഫല്‍ പാലക്കാടന്‍, ബാലു കുട്ടന്‍, ഷാജി മഠത്തില്‍, സുഗതന്‍ നൂറനാട്, ശുകൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, അബ്ദുല്‍ സലിം ആര്‍ത്തിയില്‍, നാസര്‍ വലപ്പാട്ട്, ആലുവ, ജമാല്‍, സക്കീര്‍ ഹുസൈന്‍, അന്‍സാര്‍ നൈതല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ ആമുഖവും സജീര്‍ പൂന്തുറ നന്ദിയും പറഞ്ഞു.