Friday, April 11, 2025
Gulf

മക്കയിൽ സുരക്ഷ വർധിപ്പിക്കും; സവാഹിർ പ്ലാറ്റ് ഫോം നടപ്പിലാക്കുന്നു

മക്കയിൽ പുതിയ പരിശോധന സംവിധാനം നടപ്പിലാക്കുന്നു. പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ആരംഭിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ എന്ന പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്.

പുണ്യ നഗരിയുടെ പ്രവേശന കവാടങ്ങളിലാണ് സവാഹിർ എന്ന ഡിജിറ്റൽ സേവനം ഒരുക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിൻ്റെയും സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ പുതിയ പ്ലാറ്റ്ഫോം സംവിധാനം ആരംഭിക്കുന്നത്. മക്കയിലെ ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച 22ാമത് ഹജ്ജ് ഉംറ സയന്റിഫിക് ഫോറത്തിൽ പൊതുസുരക്ഷ മേധാവി
ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം വ്യകത്മാക്കിയത്.

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലാണ് സവാഹിർ സേവനം സജ്ജീകരിക്കുക. പദ്ധതി നടപ്പിലാകുന്നതോടെ മക്കയിലേക്ക് പോകുന്ന വാഹനങ്ങളെയും വ്യക്തികളേയും വളരെ വേഗത്തിൽ തിരിച്ചറിയാനും ചെക്ക് പോയിൻ്റുകളിലെ തിരക്ക് കുറക്കുവാനും സാധിക്കും. കൂടാതെ മറ്റു നിരവധി സവിശേഷതകളും ഈ സേവനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *