Saturday, January 4, 2025
Gulf

ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന ദിനം റമദാൻ 10

ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ 10ന് മുമ്പായി അപേക്ഷിക്കണമെന്ന് സൌദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷസമർപ്പണമാണ് റമദാൻ 10 വരെ.

അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും റമദാൻ പത്തിന് ശേഷം അപേക്ഷിക്കാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വരുന്നത് വരെ ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ ഹജ്ജ് വെബ്‌സൈറ്റിലെ https://localhaj.haj.gov.sa എന്ന ലിങ്ക് മുഖേനയോ ‘നുസുക്’ ആപ് വഴിയോ സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *