ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി പിടിയിൽ
ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചേന്നൻ കുളത്തിൽ അനീസ് (33) നെയാണ് കൊണ്ടോട്ടി പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.
കുറഞ്ഞ ചിലവിൽ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാൾ നിരവധി ആളുകളെ സമാന രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.