വീട്ടുജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍
വീട്ടുജോലിക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ഏഷ്യന്‍ യുവതി ദുബായില്‍ അറസ്റ്റില്‍. രാജ്യത്തിനകത്തും പുറത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലാണ് സംഭവം. 6000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ കമ്മീഷനായി വാങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരെ 43കാരിയായ സ്ത്രീ പറ്റിച്ചത്.
ആറായിരം ദിര്‍ഹം കമ്മീഷനായി ഒരു യുവാവില്‍ നിന്ന് ഇവര്‍ കൈപറ്റിയിരുന്നു. ദുബായില്‍ വീട്ടുജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം നല്‍കി രണ്ട് ദിവസത്തിന് ശേഷം ഇവരെ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെന്നും പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും യുവാവ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
പൊലീസില്‍ പരാതി ലഭിക്കാത്ത, സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതി ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായി പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം നല്‍കി ആളുകളുടെ ബയോഡാറ്റയും പണവും വാങ്ങി മറ്റ് കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് നോക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ സ്ത്രീ പൊലീസിനോട് പറഞ്ഞു