ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്നത് ശക്തമായ ഉഭയകക്ഷി ബന്ധം : ഷയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ
ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്നത് ശക്തമായ ഉഭയകക്ഷി ബന്ധമെന്ന് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉപദേഷ്ടാവ്, ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ , ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ഖൗദിയുമായി കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ ഷെയ്ഖ് അലി ബിൻ ഖലീഫ പ്രശംസിക്കുകയും, ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡറുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിയും കൈവരുന്നതിനായി ആശംസകൾ നേരുന്നതായി ഷെയ്ഖ് അലി പറഞ്ഞു. അംബാസഡർ, ഷെയ്ഖ് അലി നൽകുന്ന നിരന്തരമായ പിന്തുണയ്ക്കും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള താൽപ്പര്യത്തിനും നന്ദി അറിയിച്ചു.