ഖത്തറില്‍ സെപ്തംബറില്‍ സ്‌കൂളുകള്‍ തുറക്കും; ജീവനക്കാര്‍ ആഗസ്റ്റ് 19ന് എത്തണം
ദോഹ: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്തംബര്‍ ആദ്യം തുറക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപകരും അനധ്യാപകരുമടങ്ങുന്ന സ്‌കൂള്‍ ജീവനക്കാര്‍ ആഗസ്റ്റ് 19 മുതല്‍ ജോലിക്ക് ഹാജരാകണം.
സെപ്തംബര്‍ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സ്‌കൂളുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.