ബഹ്‌റൈനില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ക്ക് അംഗീകൃത പേയ്‌മെന്റ് ചാനലുകള്‍ പ്രഖ്യാപിച്ച് എല്‍.എം.ആര്‍.എ
ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ലേബര്‍ രജിസ്‌ട്രേഷന്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫീസ് അടക്കുന്നതിന് അംഗീകൃത പേയ്‌മെന്റ് ചാനലുകള്‍ പ്രഖ്യാപിച്ചു. പണമിടപാട് മെഷീനുകളിലൂടെയും ഓണ്‍ലൈന്‍ പേയ്‌മെന്റ് ചാനലുകളിലൂടെയും ഇപ്നി പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതാണ്. പേയ്‌മെന്റ് പ്രക്രിയ സുഗമമാക്കുന്നതിനും ലേബര്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാമിനായി ലഭ്യമായ പേയ്‌മെന്റ് ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഇത് നടപ്പിലാക്കുന്നത്.
എല്‍എംആര്‍എയുടെ സിത്ര ശാഖയിലുള്ള ക്യാഷ് ഡിസ്‌പെന്‍സിങ് മെഷീനുകള്‍ വഴിയും വിവിധ ഗവര്‍ണേറ്റുകളിലെ അംഗീകൃത രജിസ്‌ട്രേഷന്‍ സെന്ററുകള്‍ വഴിയും ബഹ്‌റൈന്‍ ഫിനാന്‍സിംഗ് കമ്പനി ശാഖകള്‍ (ബിഎഫ്.സി)വഴിയും ക്യാഷ് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് എല്‍എംആര്‍എ അറിയിച്ചു. ബെനഫിറ്റ് പേയുടെ ഫവാതിര്‍ സേവനങ്ങള്‍ വഴിയും , ബഹ്‌റൈന്‍ ഫിനാന്‍സിംഗ് കമ്പനിയുടെ ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താവുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലാളികളോടും പേയ്‌മെന്റുകള്‍ ഈ പ്രക്രിയകളില്‍ കൂടി നടപ്പിലാക്കണമന്ന് എല്‍.എം ആര്‍.എ നിര്‍ദേശിച്ചു. കൂടാതെ പിഴകള്‍ ഒഴിവാക്കാനും പെര്‍മിറ്റ് റദ്ദാക്കലുകള്‍ ഒഴിവാക്കാനും ആവശ്യമായ പേയ്‌മെന്റുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നടത്തണമെന്നും എല്‍.എം. ആര്‍.എ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റുമായി, എല്‍.എം. ആര്‍ എയുടെ www.lmra.bh എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 17506055 എന്ന നമ്പറില്‍ എല്‍എംആര്‍എ കോള്‍ സെന്ററുമായോ 17103103 എന്ന നമ്പറില്‍ ലേബര്‍ രജിസ്‌ട്രേഷന്‍ പ്രോഗ്രാം കോള്‍ സെന്ററുമായോ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.