Wednesday, April 16, 2025
Gulf

ഹജ്ജ് തീര്‍ത്ഥാടകര്‍ കൊവിഡ് വാക്സിന്റെ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദേശം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണൽ ഇൻഫ്ലുവൻസ വാക്സിനും എടുത്തിരിക്കണം. ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകർച്ചവ്യാധികളോ ഉണ്ടാവാനോ പാടില്ലെന്നും ആരോഗ്യവകുപ്പിന്റെ നിബന്ധനകളിൽ പറയുന്നു. ട്വിറ്ററിലൂടെ ഒരാൾ ഉന്നയിച്ച സംശയത്തിനാണ് മന്ത്രാലയം ഈ മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *