ബഹ്‌റൈന്‍ പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു
ബഹ്‌റൈനില്‍ നടന്ന പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ ആദ്യ റൗണ്ട് ഫലം പ്രഖ്യാപിച്ചു. നവംബര്‍ 12നായിരുന്നു തെരഞ്ഞെടുപ്പ്. ജനപ്രതിനിധി കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ സമഗ്രതക്കായുള്ള ഉന്നത കമ്മിറ്റിയാണ് ഫല പ്രഖ്യാപനം നടത്തിയത്. ആദ്യ റൗണ്ടില്‍ തുല്യ വോട്ടു ലഭിച്ച മത്സരാര്‍ത്ഥികളുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 19 നു വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും ഉന്നത കമ്മിറ്റി അറിയിച്ചു.