യുഎഇയുടെ വടക്കൻ മേഖലകളിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
യുഎഇയുടെ വടക്കൻ മേഖലകളിൽ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാദികൾ നിറഞ്ഞൊഴുകി. മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. കൽബ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെ വിവിധ മേഖലകളിൽ ശനിയാഴ്ച സന്ധ്യയോടെയായിരുന്നു മഴ. ശക്തമായ കാറ്റുമുണ്ടായിരുന്നു.
വടക്കൻ എമിറേറ്റുകളിൽ ആകാശം ഇന്നലെയും മേഘാവൃതമായിരുന്നു. നാളെയും മറ്റന്നാളും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.