Wednesday, April 9, 2025
Gulf

എഞ്ചിനില്‍ പക്ഷി ഇടിച്ചു; സൗദി വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അടിയന്തരമായി ഇറക്കി. പാക്കിസ്താനിലെ കറാച്ചിയിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. വലിയ അപകടത്തില്‍ –

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജിദ്ദയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് എയര്‍ബസ് എ 330 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. അപകടം മണത്തറിഞ്ഞ പൈലറ്റുമാര്‍ സമയോചിതമായി ഇടപെടുകയും കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനമെത്തിക്കുകയുമായിരുന്നു.

വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്ന് പാക്കിസ്താന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ ഒന്നാം നമ്പര്‍ എഞ്ചിനിലാണ് പക്ഷി ഇടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *