Saturday, October 19, 2024
Gulf

പ്രവാസികളെ സ്വദേശത്തെത്തിക്കാന്‍ വിമാന സര്‍വീസ് നടത്തുമെന്ന് കുവൈത്ത്; ഇന്ത്യന്‍ വിദഗ്ധ സംഘമെത്തി

രാജ്യത്തെ പ്രവാസി സമൂഹത്തിന് സ്വദേശത്തേക്ക് മടങ്ങാന്‍ വിമാനക്കമ്പനികള്‍ സര്‍വ്വീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അറിയിച്ചു. വിവിധ നഗരങ്ങളിലേക്ക് എല്ലാ വിമാനക്കമ്പനികളും വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യും. പല പ്രവാസി സമൂഹങ്ങളും സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഫാമിലി വിസക്കാരുടെ താമസാനുമതിയും സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പും പുതുക്കുന്നത് ഒരു വര്‍ഷത്തേക്ക് മാത്രമാക്കി. സെല്‍ഫ് സ്‌പോണ്‍സറുടെ താമസാനുമതിയുടെ കാലാവധി മൂന്ന് വര്‍ഷമുണ്ടെങ്കിലും ആശ്രിതരുടെ താമസാനുമതി ഒരു വര്‍ഷത്തക്കേ പുതുക്കാന്‍ സാധിക്കൂ.

അതിനിടെ, ആരോഗ്യ പ്രവര്‍ത്തകരും മരുന്നുകളും ഉപകരണങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കുവൈത്തിലെത്തി. മെഡിക്കല്‍ സര്‍വീസസ് മേധാവി ശൈഖ് ഡോ.അബ്ദുല്ല മിശ്അല്‍ അല്‍ സബാഹ്, ഡെപ്യൂട്ടി ഇന്ത്യന്‍ അംബാസഡര്‍ രാജ് ഗോപാല്‍ സിംഗ്, കുവൈത്തി വ്യോമസേനയിലെയും ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിലെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ വിദഗ്ധ സംഘത്തെ അബ്ദുല്ല അല്‍ മുബാറക് ്‌വ്യോമതാവളത്തില്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published.