സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസലോകത്തും അനുസ്മരണം
ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ പ്രവാസ ലോകത്തും അനുസ്മരണ യോഗങ്ങള്‍ നടന്നു. ദുബായ് ഇ.സി.എച്ച് ഡിജിറ്റലില്‍ നടന്ന അനുസ്മരണയോഗത്തില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള നൂറ് കണക്കിന് ആളുകളാണ് ചടങ്ങില്‍ എത്തി ചേര്‍ന്നത്. മാധ്യമ പ്രവര്‍ത്തകന്‍ ഹൈദര്‍ അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഇ.സി.എച്ച് ഡിജിറ്റല്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി അനുശോചന സന്ദേശം വായിച്ചു. യു.എ.ഇ ലെ കല സിനിമ മാധ്യമ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.