Thursday, January 23, 2025
Gulf

2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശി

2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്. ആർ.ടി അറബിക് ചാനൽ നടത്തിയ അഭിപ്രായ സർവേയിലാണ് മുഹമ്മദ് ബിൻ സൽമാൻ ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022 എന്ന പദവി നേടിയത്.

രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ ചട്ടങ്ങളില്‍ സൗദി അറേബ്യഭേദഗതി വരുത്താനൊരുങ്ങുകയാണ്. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് സൗദി. ഇതിലൂടെ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും അവരുടെ ശാഖകള്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപ സാധ്യതകള്‍ കൂട്ടുക, സര്‍വകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ആഗോള മത്സരത്തിലേക്ക് സൗദിയും എത്തുക തുടങ്ങിയവയാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നത്.

മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ 15 സര്‍വകലാശാലകളിലും സ്വകാര്യ കോളജുകളിലുമായി ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണം 86,000ആണ്. ഇതില്‍ ഒന്‍പത് സര്‍വകലാശാലകളും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. ഈ മേഖലയില്‍ വിജയകരമായ നിക്ഷേപത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനാണ് സൗദിയുടെ ശ്രമം. ഇതിനായി നിക്ഷേപ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, വിദ്യാഭ്യാസ, പരിശീലന വിലയിരുത്തല്‍ കമ്മീഷന്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതു നിക്ഷേപ, സ്വകാര്യവല്‍ക്കരണ വകുപ്പ് എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളുമായി അധികൃതര്‍ കൂടിക്കാഴ്ച നടത്തി.

യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തില്‍ ലഭ്യമായ നിക്ഷേപ അവസരങ്ങളും വിദേശത്ത് വിപണനം ചെയ്യാനുള്ള സാധ്യതയും കൂട്ടാനും വെല്ലുവിളികള്‍ പരിഹരിക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *