ആലപ്പുഴ പ്രവാസി അസോസിയേഷന്‍ വനിതാവേദി ‘ബീറ്റ് ദി ഹീറ്റ് ക്യാമ്പെയിന്‍’ സംഘടിപ്പിച്ചു
ആലപ്പുഴ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ ‘ബീറ്റ് ദി ഹീറ്റ്’ പ്രചാരണത്തിന്റെ ഭാഗമായി കടുത്ത ചൂടില്‍ ജോലി ചെയ്യുന്ന ദിയാര്‍ അല്‍ മുഹറഖിലെ മറാസി ഹാര്‍ട്ട് ആന്‍ഡ് പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് വാട്ടര്‍ ബോട്ടില്‍, ജ്യൂസ്, ഫ്രൂട്ട്‌സ് എന്നിവ വിതരണം ചെയ്തു.
ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകന്‍ അമല്‍ദേവ് ഒ. കെ മുഖ്യാതിഥി ആയിരുന്നു. വനിതാ വേദി സെകട്ടറി ആതിരാ പ്രശാന്ത് സ്വാഗതം അറിയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ കായംകുളം, വനിതാ വിഭാഗം പ്രസിഡന്റ് ആതിരാ സുരേന്ദ്രന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയ്‌സണ്‍ കൂടാംപള്ളത്ത് എന്നിവര്‍ സംഘടനയെപ്രതിനിധീകരിച്ച് സംസാരിച്ചു. വനിതാ വിഭാഗം മെംബേര്‍സ്സ് കോര്‍ഡിനേറ്റര്‍ ശ്യാമാ ജീവന്‍ നന്ദി അറിയിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നെടുമുടി, ശ്രീകുമാര്‍ മാവേലിക്കര, അനൂപ് പള്ളിപ്പാട്, അസോസിയേഷന്‍ അംഗമായ പ്രശാന്ത് ബാലകൃഷ്ണര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി