മലയാളി ഡോക്ടേഴ്‌സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികാഘോഷം നാളെ
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ മലയാളി ഡോക്ടര്‍സ് അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികാഘോഷം ‘കര്‍മ്മ ‘ വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ദമ്മാം ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ആതുര മേഖലയില്‍ തങ്ങളുടേതായ സേവന മുദ്ര പതിപ്പിച്ച് അഞ്ചാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിവിധ പരിപാടികള്‍ പൊതു ജനങള്‍ക്കായി സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് മലയാളി ഡോക്ടര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപും സംഘവും ഒരുക്കുന്ന ഗാന സന്ധ്യ ഉണ്ടായിരിക്കും. ഒപ്പം നൃത്ത കലാലയ വിദ്യാര്‍ഥികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന സംഗീതനൃത്തവും അരങ്ങേറും .പരിപാടിയിലേക്കുള്ള പ്രേവേശനം തികച്ചും സൗജന്യമായിരികുമെന്നും സംഘാടകര്‍ അറിയിച്ചു.