Tuesday, April 15, 2025
Gulf

യുഎഇയിൽ ആകാശ വിസ്മയം; വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം

യുഎഇയിൽ വരാനിരിക്കുന്നത് ഏറ്റവും വലിയ ഉത്ക വർഷം. ഈ വർഷത്തെ ഏറ്റവും അവസാന ഉത്ക വർഷമാണ് വരാനിരിക്കുന്നതെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു.

ഡിസംബർ 14-15 ദിവസങ്ങളിൽ ആകാശ വിസ്മയം തീർക്കാൻ മണിക്കൂറൽ 150 ഉത്കകളാകും വർഷിക്കുക. സെക്കൻഡിൽ 70 കി.മി വേഗതയിലാകും ഉത്ക വർഷം. അന്തരീക്ഷ മലിനീകരണവും മറ്റും കാരണം ഇത്രയധികം ഉത്കകൾ മനുഷ്യ നേത്രങ്ങൾക്ക് കാണാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ഈ ആകാശ വിസ്മയം കാണാൻ പ്രത്യേക ഉപകരണങ്ങളോ മറ്റോ ആവശ്യമില്ലെന്ന് ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അൽ ഹരിരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *