Friday, April 18, 2025
Gulf

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിൽ; സ്വീകരണം നൽകി മലയാളി സംഘടനകൾ

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരിൽ നിന്ന് പുറപ്പെട്ട കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാനം സൗദി സമയം പുലർച്ചെ 4:30-നാണ് ജിദ്ദയിലെത്തിയത്. 145 തീർഥാടകർ ആദ്യ സംഘത്തിലുണ്ടായിരുന്നു. ഇമിഗ്രേഷൻ നടപടിക്രമങ്ങളെല്ലാം പെട്ടെന്നു പൂർത്തിയായി ജിദ്ദയിൽ നിന്നും പുറപ്പെട്ട സംഘം 8 മണിയോടെ മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തി. മക്കയിൽ ഹജ്ജ് സർവീസ് ഏജൻസിയുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് തീർഥാടകർക്ക് നൽകിയത്.

മക്കയിൽ ഹൃദ്യമായ സ്വീകരണമാണ് തീർഥാടകർക്ക് ലഭിച്ചത്. പ്രാർഥനയോടെയാണ് ഹജ്ജ് സർവീസ് ഏജൻസി പ്രതിനിധികൾ തീർഥാടകരെ സ്വീകരിച്ചത്. മികച്ച സേവനങ്ങളും സൌകര്യങ്ങളും അനുഭവിച്ച് പുണ്യഭൂമിയിൽ എത്തിയ സന്തോഷത്തിലാണ് തീർഥാടകർ. കെഎംസിസി, ആർഎസ്സി, വിക്കായ, ഒഐസിസി, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളും തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും ഹജ്ജ് വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *