Tuesday, January 7, 2025
Education

സുകൃതം സുരഭിലം വിദ്യാഭ്യാസ സ്കോളർഷിപ്പ്

തിരുവനന്തപുരം : സുകൃതം സുരഭിലം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പെരുമാതുറ സ്നേഹതീരത്തിൻറ്റെ പത്താം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പെരുമാതുറ മേഖലയിലെ(പെരുമാതുറ, മാടൻവിള, കൊട്ടാരംതുരുത്ത്, ചേരമാൻതുരുത്ത്, പുതുക്കുറുച്ചി)പാവപ്പെട്ട കുടുബങ്ങളിൽ നിന്നുള്ള ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് 5 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്ന് പ്ര സിഡണ്ട് ഇ എം നജീബും ജനറല്‍ സെക്രട്ടറി എസ് സക്കീർ ഹുസൈനും അറിയിച്ചു. കിംസ് ട്രസ്റ്റിന്റെ സഹകരണത്തോടെ നൽകുന്ന ഈ സ്കോളർഷിപ്പിന് പ്ളസ് ടു പരീക്ഷയില്‍ 70 ശതമാനം മാർക്ക് വാങ്ങി പാസ്സായി തുടർ വിദ്യാഭ്യാസം നടത്തുന്നവർക്ക് അപേക്ഷിക്കാം.

പെരുമാതുറ മേഖലയിലെ മുസ്ലിം പള്ളികളില്‍ നിന്നും പുതുക്കുറുച്ചി ചർച്ചിൽ നിന്നും അപേക്ഷ ഫോറം ലഭിക് കും. അപേക്ഷ നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ പത്ത് ആണ്. വിശദവിവരങ്ങൾക്ക് 9605533888ൽബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *