Thursday, January 9, 2025
EducationTop News

സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷ ഇന്ന്; 418 കേന്ദ്രങ്ങൾ, 1,12,097 പരീക്ഷാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്​/ഫാർമസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. രാവിലെ പത്ത്​ മുതൽ 12.30 വരെ ​ ഫിസിക്സ്​, കെമിസ്​ട്രി പരീക്ഷയും ഉച്ചക്ക്​ 2.30 മുതൽ അഞ്ച്​ വരെ​ കണക്ക്​ പരീക്ഷയും നടക്കും.

സംസ്​ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ 1,12,097 പേർ​ പരീക്ഷ എഴുതും​. ദുബൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്​. കൊവിഡ് സാഹചര്യത്തിൽ തിരക്കൊഴിവാക്കാനായി 77 താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​​ 415 പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കി. കൊവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പരീക്ഷ എഴുതാൻ പ്രത്യേക ക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി കെ.എസ്.ആ‌ർ.ടി.സി പ്രത്യേക സ‌ർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *