സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കക്കയം, ചെറുതാഴം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.
അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ദിനാന്തരീക്ഷ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് എട്ട് വരെ ലക്ഷദ്വീപിലും മഴ ലഭിക്കും. ഓഗസ്റ്റ് 04, 06, 07, 08 തീയതികളില്‍ സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലായിരിക്കും മഴ ലഭിക്കുക.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലിന് കണ്ണൂരും ആറിന് കോഴിക്കോടും ഏഴ്, എട്ട് തീയതികളില്‍ ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.