Tuesday, April 15, 2025
Business

മെറ്റയ്ക്ക് 10,768 കോടി പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് 1.3 ബില്യൺ ഡോളർ (10,768 കോടി രൂപ) പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ ഉപയോക്തൃ ഡാറ്റ യുഎസിലേക്ക് കൈമാറിയതിനാണ് നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് മെട്ടയ്ക്ക് ലഭിച്ചത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു.

മെറ്റയിൽ നിന്ന് 1.2 ബില്യൺ യൂറോയുടെ അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കാൻ യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് (ഇഡിപിബി) ഉത്തരവിട്ടതായി ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ അറിയിച്ചു. ഡാറ്റാ കൈമാറ്റം വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പറയുന്നു. 2020-ൽ EU-US ഡാറ്റ കൈമാറ്റ കരാർ അവസാനിപ്പിക്കണമെന്ന് യൂറോപ്പിലെ പരമോന്നത കോടതി വിധിച്ചിരുന്നു. ഇത് മറികടന്നായിരുന്നു മെറ്റയുടെ ഡാറ്റാ കൈമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *