യുദ്ധത്തിൽ യുക്രൈന് ഒപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണം: സെലൻസ്‌കി
റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്.
ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങൾ തെളിയിച്ചു. യുദ്ധത്തിൽ ഞങ്ങൾക്കൊപ്പമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സെലൻസ്‌കി പറഞ്ഞു. യുക്രൈനെ തകർക്കാൻ ആർക്കും സാധിക്കില്ല. പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സെലൻസ്‌കി പറഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് യൂറോപ്യൻ യൂണിയൻ സെലൻസ്‌കിയുടെ വാക്കുകളെ സ്വീകരിച്ചത്.